Thursday, 26 September 2013

കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് 2008 ലെ കേരള വിവാഹ രജിസ്ട്രേഷന്‍ (പൊതു) ചട്ടങ്ങള്‍ സംബന്ധിച്ച അറിയിപ്പ്.


  1. 29.09.2008 ലെ 1/2008/നിയമം നമ്പ്ര്  സര്‍ക്കാര്‍ ഉത്തരവു പ്രകാരം ഏതു മത വിഭാഗങ്ങളില്‍ പ്പെട്ടവരും വിവാഹം നടന്ന തീയതി മുതല്‍ 45 ദിവസത്തിനകം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
  2. ഏതു തദ്ദേശ സ്വയംഭരണസ്ഥാപനച്ചിന്‍റെ പരിധിയില്‍ വെച്ചാണ് വിവാഹം നടന്നത് ആ തദ്ദേശസ്വയം ഭരണസ്ഥാപനത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്.
  3. 10/- രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
  4. ഈ ഉത്തരവിന് മുമ്പ് നടന്ന വിവാഹങ്ങള്‍ ഈ ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
  5. ഈ ഉത്തരവ് തീയതിക്ക് ശേഷം 45 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍ വിവാഹം നടന്ന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് 100 രൂപ ഫൈനോടുകൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള രജിസ്ട്രേഷന് 11ാം നമ്പ്ര് ഫോറത്തിലുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ടവരില്‍ നിന്ന് ഹാജരാക്കേണ്ടതാണ്. ഈ ഫോറത്തിന്‍റെ മാതൃക പഞ്ചായത്താഫീസില്‍ ലഭ്യമാണ്.
6.      ഈ ഉത്തരവ് തീയതിക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞും രജിസ്റ്റര്‍ ചെയ്യാത്ത വിവാഹങ്ങള്‍, വിവാഹരജിസ്ട്രഷന്‍ ജനറല്‍ (പൊതു) എന്ന ജില്ലാതല ഉദ്യോഗസ്ഥന്‍റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ണൂര്‍) അനുമതിയോടുകൂടി 250/- രൂപ (ഇരുന്നൂറ്റി അമ്പത് രൂപ മാത്രം) ഫൈനടച്ച് അതാത് തദ്ദേശ സ്വയംഭരണസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടൊപ്പം II ലുള്ള സാക്ഷ്യപത്രവും വേണം.രജിസ്ട്രേഷനോടൊപ്പം ഹജരാക്കേണ്ട രേഖകള്‍ 
  1. വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോറം I ലുള്ള മെമ്മോറാണ്ടം (2 കോപ്പികള്‍)
  2. വരന്റെയും വധുവിന്‍റെയും പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോകള്‍ 4 എണ്ണം വീതം.
  3. വിവാഹം നടന്നതിനുള്ള അമ്പലം/പള്ളി/കല്യാണമണ്ഡപം/ഹാള്‍ മോധാവികളുടെ സാക്ഷ്യപത്രം വീട്ടില്‍ നടന്ന വിവാഹമാണെങ്കില്‍ വാര്‍ഡ് മെമ്പറുടെയോ പഞ്ചായത്ത് പ്രസിഡണ്ടിന്‍റെയോ സാക്ഷ്യപത്രം.
  4. വിവാഹ ക്ഷണക്കത്തുണ്ടെങ്കില്‍ ഒരു കോപ്പി.
  5. വധൂവരന്‍മാരുടെ പ്രായം /പേര് ഇവതെളിയിക്കുന്നതിന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍.
  6. വൈകിയ രജിസ്ട്രേഷനാണെങ്കില്‍ വൈകിയതിനുള്ള കാരണം പറഞ്ഞുകൊണ്ടുള്ള ബന്ധപ്പെട്ടവര്‍ക്കുള്ള അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച വെള്ളക്കടലാസിലെഴുതിയ വധൂവരന്‍മാരുടെ അപേക്ഷയും II നമ്പ്ര് ഫോറത്തിലുള്ള സാക്ഷ്യ പത്രവും.                                                                                                                                              ഷാജിര്‍ കാന്തപുരം                                                                               പ്രസിഡണ്ട്                                                                                        യൂത്ത് കോണ്‍ഗ്രസ്സ്                                                                              കിഴക്കോത്ത് മണ്ഡലം                                                   

Tuesday, 26 March 2013

പുതുജീവിതത്തിന്റെ പുത്തന്‍ അനുഭവങ്ങള്‍

                   വീണ്ടും ഒരു മാര്‍ച്ച് 27 പുതു ജീവിതത്തിന്റെ പുത്തന്‍ അനുഭവ പാഠശാലയിലേക്ക് ഞങ്ങള്‍ പാദമൂന്നിയ ദിവസം സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും സുഖ:ദുഖത്തിന്റെയും പരിഭവത്തില്‍ പൊതിഞ്ഞ പ്രണയാനുഭവങ്ങളുടെയും രണ്ട് വര്‍ഷങ്ങള്‍ ...!

                    മനുഷ്യജീവിതത്തിലെ അവിസ്മരണീയമായ സുന്ദരമായ ഒരു നിമിഷം തന്നെയാണ് വിവാഹം.രണ്ടുവഴികളില്‍ ഒഴുകുന്ന ഒരു പുഴ ഒന്നിച്ച് ഒഴുകുന്ന ഊഷ്മളമായ അനുഭവം. ആ
പുഴയുടെ ഓളങ്ങളില്‍ സ്നേഹാനുഭൂതിയുടെ വനപുഷ്പങ്ങള്‍ താള ലയ നിബിഡമായി ഒഴുകി
വരുന്നു.ആ പുഴയുടെ ആഴങ്ങളില്‍ രത്നങ്ങളും പവിഴങ്ങളും നിറയുന്നു. ആ പുഴയുടെ ഓളങ്ങള്‍ ഗാഡ സ്നേഹമാകുന്ന പാറക്കെട്ടുകളില്‍ തട്ടി ചിതറുന്ന ശബ്ദം സംഗീതമാണ്.

                      വിവാഹം സ്വര്‍ഗത്തില്‍ വെച്ചു നടക്കുന്നു എന്ന ബൈബിള്‍ വജനം എത്ര അര്‍ഥപൂര്‍ണ്ണമാണ്‍.പരസ്പര പങ്കുവെക്കലുകളുടെ സ്വര്‍ഗീയമായ നിമിഷങ്ങള്‍ തീര്‍ത്ത്

                    പുതിയ ജന്മത്തിന്റെ പിറവിക്കായി കാത്തിരിക്കുന്ന ആര്‍ദ്രമായ അമ്മ മനസ്സിന്റെ അനുഭവം വിവാഹത്തിലൂടെ പൂര്‍ണ്ണതയില്‍ എത്തുന്നു.

                  എന്നാല്‍ വിവാഹ മോചനം എന്ന വെറുക്കപ്പെട്ട അനുഭവം കേരളത്തിന് പുത്തരിയല്ലാതായി തീര്‍ന്നിരിക്കുന്നു.കാരണം സ്നേഹത്തിന്റെ ആകാശവും സഹനത്തിന്റെ ഭൂമിയും അവര്‍ക്ക് അന്യമാണ്.പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ അല്ല വിവാഹം, അതൊരു കരാരുമല്ല. മറിച്ച് ഉപാധികളില്ലാത്ത സ്നേഹ തീര്‍ത്ഥം നിര്‍ഗ്ഗളിക്കുന്ന സുന്ദര ഭൂമിയിലാകണം വിവാഹം എന്ന കൂടിച്ചേരല്‍ കര്‍ക്കിടകത്തിന്റെ കാര്‍മേഘങ്ങളില്‍ സ്നേഹം അകലാന്‍ പാടില്ല! മീനച്ചൂടില്‍ അത് വാടനും പാടില്ല.കന്നിനിലാവില്‍ അത് പതിനാലാം രാവുപോലെ പ്രശോഭിക്കണം. ശീത താപങ്ങളും സുഖദു:ഖങ്ങളും പിന്നീട് എല്ലാ അനുഭവങ്ങളെയും സ്വായത്തമാക്കി ഒരു പ്രവാഹമായി അത് അനന്തസാഗരത്തില്‍ ലയിച്ചു ചേരണം.                               

                 ഈ ജീവിതവഴികളില്‍ സ്നേഹ സാന്ദ്രമായ അനുഭവങ്ങളുടെ വസന്ത കാലം മാത്രമല്ല കാത്തിരിക്കുന്നത്. ദു:ഖസാന്ദ്രമായ ശിശിര കാലവും കാത്തിരിക്കുന്നു. എല്ലാ കാല ദേശങ്ങള്‍ക്കപ്പുറം മോഹ വീണയുടെ തന്ത്രികളില്‍ അനുരാഗത്തിന്റെ ശ്രുതിമീട്ടാന്‍ തരള മോഹങ്ങളും യാമങ്ങളും ഇനിയും ഞങ്ങളെ കാത്തിരിക്കുന്നു.
പ്രണയത്തിന്റെ ചൂടും ചൂരും അവളിലേക്ക് പകര്‍ന്നപ്പോള്‍ ജീവിതത്തില്‍ നിര്‍വ്ര്തിയുടെ നിമിഷങ്ങളിലേക്ക് ഞാന്‍ അറിയാതെ ഒഴുകിച്ചേരുകയായിരുന്നു.
സ്നേഹ സല്ലാപത്തിന്റെ മുറുകിയ വീണക്കമ്പികളില്‍ ഞങ്ങള്‍ സ്വയമറിയാതെ ലയിച്ച ഒരു നിമിഷത്തിലാണ് അവള്‍ ഒരു തുടിപ്പായി ഞങ്ങളെ ആഹ്ലാദത്തിന്റെ സ്വപ്ന വനത്തിലേക്ക് കൊണ്ടു പോയത്.
                  ദാമ്പത്യം എന്ന ഇന്ദീവരത്തിലെ ഇന്ദ്രവല്ലരിയായി അവള്‍ പുഷ്പിച്ചു!....എന്റെ പൊന്നു മോള്‍...!ജീവിതത്തിന്റെ ആനന്ദച്ചൂടില്‍ അവളുടെ പുഞ്ചിരി വര്‍ഷകാലമേഘം പോലെ എന്റെ മനസ്സില്‍ പെയ്തിറങ്ങുന്നു.....                                  

                                                                                 Shajir Kanthapuram
                

Tuesday, 2 October 2012

എന്റെ ജീവിത വഴികളിലൂടെ

                                                         എന്നെ പറ്റി അല്പം
 
ഞാന്‍  ഒരു സാമൂഹികജീവിയെന്ന നിലയില്‍, സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ പൻകുവെക്കുന്നു
          

കുടുംബത്തിൽ ആണൊരുത്തൻ എന്ന കാരണത്താൽ കുടുംബം പോറ്റുവാന്‍ ജീവിതത്തിന്റെ നല്ല പ്രായത്തില്‍ തന്നെ പ്രവാസ ജീവിതത്തിന്റെ കയ്പ്പ് രസം അനുഭവിക്കേണ്ടി വന്ന പാവം ഒരു നാട്ടുംപുറത്തു കാരന്‍!!!!ഇപ്പോൾ നാട്ടിൽ എന്റെ തൊഴിലെടുത്തു ജീവിക്കുന്നു..
           എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു....ആഗ്രഹങ്ങൾ.വലിയ പണക്കാരന്‍ ആവണമെന്ന മോഹം പൂവണിഞ്ഞില്ലാ ഏങ്കിലും ജീവിതത്തിലെ യാഥാർത്യങ്ങൾ മനസ്സിലാക്കി കൊണ്ട് ഉള്ളത് കൊണ്ട് പൊരുത്തപ്പെട്ട് ജീവിക്കുന്നു
                      
                                 
                   

             സമൂഹത്തിൽ തുറന്ന് ഇടപഴകറുണ്ടെൻകിലും എനിക്കു സ്വകാര്യദു;ഖങ്ങൾ ഒരുപാടുണ്ട്.എന്നെ അടുത്തറിയാവുന്നവർക്കു മാത്രം അറിയാവുന്ന ആ നീറുന്ന സത്യങ്ങൾ...
കേരളത്തിലെ ഈ കലുശിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ മതേതരത്തം,ജനാധിപത്യം,സോഷ്യലിസം എന്നിവ മുറുകെ പിടിച്ച് കൊണ്ട് ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു..
പിടിച്ചു നില്ക്കു വാന്‍ കളവുകള്‍ പറയാറുണ്ടെൻകിലും ഞാന്‍ ഒരു കള്ളനല്ലാ!!.
സ്നേഹം അതാണെന്റെ വീക്നെസ്!!ജീവിതത്തിലൂടെ പല പ്രണയങ്ങളും കടന്നു പോയിട്ടുണ്ട്...
                    
              

നല്ല ഏരിവുള്ള ഭക്ഷണം,ഫ്രൈഡ് ചിക്കന്,ചിക്കൻ ന്യൂഡിൽസ്,ചിക്കൻ ചുക്ക, ചിക്കന് ബിരിയാണി,Avocado Juice.എന്നിവ
 ഏനിക്കു ഒത്തിരി ഇഷ്ട്ടമാണ് !!
ഉറക്കവും , യാത്രയും ഇഷ്ട്ടപെടുന്നു!!

                 

           

           ഇസ്ലാം മത വിശ്വാസിയാണ്. ദൈവത്തെ ഭയക്കുകയും, എല്ലാമനുഷ്യരേയും സ്നേഹിക്കുകയും, അങ്ങിനെതന്നെ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസപരമായി ഒരുപടി മുന്നില്‍ ജീവിക്കാന്‍ കൊതിക്കുന്നു.. മറ്റെല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും ഇസ്ലാംമതം എന്നെ പഠിപ്പിച്ചത് കൊണ്ട് എല്ലാ മതസ്ഥരും നല്ല സുഹൃത്തുക്കള്‍, ആത്മമിത്രങ്ങള്‍......വ്യത്യസ്ത മത-സ്സംസ്കാരങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ച ശ്രീ രാമന്‍റെ നാടാണീ ഭാരതം.അതുകൊണ്ട് തന്നെ നമ്മളെ സ്നേഹിക്കുന്ന നമ്മുക്ക് എന്തിനും സ്വാതന്ത്ര്യം നല്‍കിയ ഈ നാടിനെയും നാടിന്‍റെ മക്കളെയും നമുക്കും സ്നേഹിക്കാം. ആര്‍ വെറുത്തലും നമുക്കവരെ സ്നേഹിക്കാം
                     

Saturday, 15 September 2012

എന്റെ ചിന്തകളും രാഷ്ട്രീയവും

  

        
   എന്നോട് ക്ഷമിക്കണം കാരണം എന്റെ ബ്ലോഗിൽ കൂടുതലും രാഷ്ട്രീയ പോസ്റ്റുകളായിരിക്കും....ഞാനത്രയേറെ ഞാനുൾക്കൊള്ളുന്ന രാഷ്ടീയപ്പാർട്ടിയേയും അതിന്റെ നേതാക്കന്മരേയും സ്നേഹിക്കുന്നു.

           എന്റെ നാട്ടിൽ പൊതുവേ ലീഗനുഭാവികളും അതിന്റെ രാഷ്ട്രീയ നേതാക്കളും ഉൾക്കൊള്ളുന്ന സ്വാഭവിക  U.D.F. അനുകൂല കാഴ്ച്ചപ്പാടുള്ള ഒരുകൂട്ടം പ്രവർത്തകന്മാർ....അതിൽ എന്റെ കൂട്ടുകാരും അഭ്യുദയകാമ്ക്ഷികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ.അതിന്റെ ഇടയിൽ വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും വ്യത്യസ്ത ചിന്തകളുമായി ഞാനും...ലീഗിൽ അംഗമല്ലെൻകിലും ആ രാഷ്ടീയപ്പാർട്ടിയോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിഞ്ഞതുമില്ല.

        

        അങ്ങനെ നില്ക്കുമ്പോഴാൺ
ഒന്നാം യു.പി.എ. സര്‍ക്കാര്‍ നിലവില്‍വന്ന 2004 പൊതുതിരഞ്ഞെടുപ്പ്. നാട്ടിലെ സ്കോഡ് വർക്കിൽ അംഗമാകാൻ കഴിഞ്ഞു..പാരമ്പര്യമായി ഐക്യജനാധ്യപത്യ മുന്നണി നടത്തി വരാരുള്ള പ്രവ്ർത്തന രീതികളിൽ നിന്ന് വ്യത്യസ്തമായി ഞാൻ എന്റെതായ ഐഡ്യ ഉപയോഗിച്ച് ഞാൻ ഉൾപെടുന്ന സ്കോഡുവർക്കിൽ ചെറിയ മാറ്റങ്ങൾ നടത്തി. എന്റെ സെക്റ്ററിൽ ആ ഒരു മാറ്റം വളരെ നല്ല നിലയിൽ മുന്നേറ്റം ഉണ്ടാക്കുവാനും നേതാക്കളീൽ നിന്നു കയ്യടി നേടുവാനും അതുവഴി എനിക്കു സാധിച്ചു...അങ്ങനെ നില്ക്കുമ്പോൾ നാട്ടിലെ മുതിർന്ന കോൺഗ്രസ്സുകാരനും പൊതു പ്രവർത്ത്കനുമായ ശ്രീ: കേളുക്കുട്ടി(യേട്ടൻ) എന്നെ കോൺഗ്രസ്സിലേക്ക് ക്ഷണിക്കുന്നത്...എനിക്ക് അദ്ഭുതവും സന്തോഷവും ഒരുമിച്ചു വന്നു.എന്തു പറയും ഒരു വേള ഞാനന്തിച്ചു നിന്നു പോയി...കേളുക്കുട്ടിയെ പോലുള്ള ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ്.നാടിന്റെ പൊതുപ്രവർത്തനരംഗത്തെ നിറ സാന്നിദ്ധ്യം.ചുട്ടുപ്പൊള്ളുന്ന മരുഭൂമിയിലേക്ക് മഴപെയ്ത പോലെ എന്റെ മനസ്സിലേക്ക് ആ ചോദ്യം ആഴ്ന്നിറങ്ങി...അങ്ങനെയാണു ഇൻഡ്യയുടെ മഹത്തായ പാര്യമ്പര്യവും സംസ്ക്കാരവും ഉൾകൊള്ളുന്ന മഹാപ്രസ്ഥാനത്തിലേക്ക്(ഇൻഡ്യൻ നാഷണൽ കോൺഗ്രസ്) ഈയുള്ളവന്റെ കടന്നു വരവ്. 


  
                  കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് വീരാൻ കുട്ടി പൻകെടുക്കുന്ന കിഴക്കോത്ത് മണ്ഡലം കോൺഗ്രസ്സ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചു...അങ്ങനെ എന്റെ ആദ്യ രാഷ്ട്രീയയോഗം. ഞാൻ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നതിനെ എല്ലാവരും അഭിനന്ദിച്ചു...ഞാനെന്തൊക്കെ നേടിയ പോലെ എനിക്കു തോന്നി. ഒട്ടും വൈകാതെ യൂത്ത് കോൺഗ്രസ്സിലെ ഭാരവാഹിത്വം ലഭിച്ചു..നജീദ് റഹ്മാനായിരുന്നു അന്ന് കിഴക്കോത്ത് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അദ്ദേഹത്തിൽ നിന്നും ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ട്. .ക്യാമ്പുകളിലും പ്രധിനിധി സമ്മേളനങ്ങളിലും മറ്റു യോഗങ്ങളിലും എനിക്ക് പൻകെടുക്കാൻ സാധിച്ചു.ഇതൊക്കെ തന്നെ എനിക്ക് ഇന്നേ വരെ ജീവിതത്തിൽ ലഭിച്ചിട്ടില്ലാത്ത അനുഭവങ്ങളായിരുന്നു.ഒരു പാട് വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചു..ഒരുപാട് പുതിയ നല്ല സുഹ്ർത്ത്ക്കളെ  നേടിയെടുക്കാൻ കഴിഞ്ഞു..

           

                          

     അന്ന് തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും ഇന്നും വളരെ സന്തോഷത്തോട് കൂടി കൊണ്ട് പോകുന്നു..രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കക്കാലത്തേക്കാൾ പിന്തുണയും അംഗീകാരവും ഇപ്പോൾ എനിക്കു ലഭിക്കുന്നു.. എന്റെ പ്രവർത്തനത്തിൽ ഞാനിന്ന് ഏറേ സന്തോഷവാനാണ്...ഈ ബ്ലോഗ് വായിക്കുന്ന എല്ലാവരുടെയും പിന്തുണ ഈ എളിയവന് ഉണ്ടാകണമെന്ന് അഭ്യർഥിക്കുന്നു... എന്‍റെ സുഹൃത്തുക്കള്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്തു എന്നേയുള്ളൂ.. ബോറടിപ്പിച്ചെങ്കില്‍ ക്ഷമിയ്ക്കുക...
    എനിക്കു സൌഹൃദം സമ്മാനിച്ചു കൊണ്ടിരിക്കുന്നവര്‍ക്കെല്ലാം ഒരുപാടിഷ്ടത്തോടെ സ്വന്തം ഷാജിർ കാന്തപുരം