എന്നോട് ക്ഷമിക്കണം
കാരണം എന്റെ ബ്ലോഗിൽ കൂടുതലും രാഷ്ട്രീയ പോസ്റ്റുകളായിരിക്കും....ഞാനത്രയേറെ
ഞാനുൾക്കൊള്ളുന്ന രാഷ്ടീയപ്പാർട്ടിയേയും അതിന്റെ നേതാക്കന്മരേയും സ്നേഹിക്കുന്നു.
എന്റെ നാട്ടിൽ പൊതുവേ ലീഗനുഭാവികളും അതിന്റെ രാഷ്ട്രീയ നേതാക്കളും ഉൾക്കൊള്ളുന്ന സ്വാഭവിക U.D.F. അനുകൂല കാഴ്ച്ചപ്പാടുള്ള ഒരുകൂട്ടം പ്രവർത്തകന്മാർ....അതിൽ എന്റെ കൂട്ടുകാരും അഭ്യുദയകാമ്ക്ഷികളും അടങ്ങുന്ന ഒരു കൂട്ടം ആളുകൾ.അതിന്റെ ഇടയിൽ വ്യത്യസ്ത രാഷ്ട്രീയ കാഴ്ച്ചപ്പാടുകളും വ്യത്യസ്ത ചിന്തകളുമായി ഞാനും...ലീഗിൽ അംഗമല്ലെൻകിലും ആ രാഷ്ടീയപ്പാർട്ടിയോട് എനിക്ക് ഒരിക്കലും യോജിക്കാൻ കഴിഞ്ഞതുമില്ല.
അങ്ങനെ
നില്ക്കുമ്പോഴാൺ
ഒന്നാം യു.പി.എ. സര്‍ക്കാര്‍ നിലവില്‍വന്ന 2004
പൊതുതിരഞ്ഞെടുപ്പ്. നാട്ടിലെ സ്കോഡ് വർക്കിൽ അംഗമാകാൻ കഴിഞ്ഞു..പാരമ്പര്യമായി
ഐക്യജനാധ്യപത്യ മുന്നണി നടത്തി വരാരുള്ള പ്രവ്ർത്തന രീതികളിൽ നിന്ന് വ്യത്യസ്തമായി
ഞാൻ എന്റെതായ ഐഡ്യ ഉപയോഗിച്ച് ഞാൻ ഉൾപെടുന്ന സ്കോഡുവർക്കിൽ ചെറിയ മാറ്റങ്ങൾ നടത്തി.
എന്റെ സെക്റ്ററിൽ ആ ഒരു മാറ്റം വളരെ നല്ല നിലയിൽ മുന്നേറ്റം ഉണ്ടാക്കുവാനും
നേതാക്കളീൽ നിന്നു കയ്യടി നേടുവാനും അതുവഴി എനിക്കു സാധിച്ചു...അങ്ങനെ
നില്ക്കുമ്പോൾ നാട്ടിലെ മുതിർന്ന കോൺഗ്രസ്സുകാരനും പൊതു പ്രവർത്ത്കനുമായ ശ്രീ:
കേളുക്കുട്ടി(യേട്ടൻ) എന്നെ കോൺഗ്രസ്സിലേക്ക് ക്ഷണിക്കുന്നത്...എനിക്ക് അദ്ഭുതവും
സന്തോഷവും ഒരുമിച്ചു വന്നു.എന്തു പറയും ഒരു വേള ഞാനന്തിച്ചു നിന്നു
പോയി...കേളുക്കുട്ടിയെ പോലുള്ള ഒരു മുതിർന്ന കോൺഗ്രസ്സ് നേതാവ്.നാടിന്റെ പൊതുപ്രവർത്തനരംഗത്തെ
നിറ സാന്നിദ്ധ്യം.ചുട്ടുപ്പൊള്ളുന്ന മരുഭൂമിയിലേക്ക് മഴപെയ്ത പോലെ എന്റെ
മനസ്സിലേക്ക് ആ ചോദ്യം ആഴ്ന്നിറങ്ങി...അങ്ങനെയാണു ഇൻഡ്യയുടെ മഹത്തായ പാര്യമ്പര്യവും
സംസ്ക്കാരവും ഉൾകൊള്ളുന്ന മഹാപ്രസ്ഥാനത്തിലേക്ക്(ഇൻഡ്യൻ നാഷണൽ കോൺഗ്രസ്)
ഈയുള്ളവന്റെ കടന്നു വരവ്.
കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് വീരാൻ കുട്ടി പൻകെടുക്കുന്ന കിഴക്കോത്ത് മണ്ഡലം കോൺഗ്രസ്സ് യോഗത്തിലേക്ക് ക്ഷണം ലഭിച്ചു...അങ്ങനെ എന്റെ ആദ്യ രാഷ്ട്രീയയോഗം. ഞാൻ പ്രസ്ഥാനത്തിലേക്ക് കടന്നു വന്നതിനെ എല്ലാവരും അഭിനന്ദിച്ചു...ഞാനെന്തൊക്കെ നേടിയ പോലെ എനിക്കു തോന്നി. ഒട്ടും വൈകാതെ യൂത്ത് കോൺഗ്രസ്സിലെ ഭാരവാഹിത്വം ലഭിച്ചു..നജീദ് റഹ്മാനായിരുന്നു അന്ന് കിഴക്കോത്ത് മണ്ഡലം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് അദ്ദേഹത്തിൽ നിന്നും ഒരുപാട് പിന്തുണ ലഭിച്ചിട്ടുണ്ട്. .ക്യാമ്പുകളിലും പ്രധിനിധി സമ്മേളനങ്ങളിലും മറ്റു യോഗങ്ങളിലും എനിക്ക് പൻകെടുക്കാൻ സാധിച്ചു.ഇതൊക്കെ തന്നെ എനിക്ക് ഇന്നേ വരെ ജീവിതത്തിൽ ലഭിച്ചിട്ടില്ലാത്ത അനുഭവങ്ങളായിരുന്നു.ഒരു പാട് വ്യക്തികളെ പരിചയപ്പെടാൻ സാധിച്ചു..ഒരുപാട് പുതിയ നല്ല സുഹ്ർത്ത്ക്കളെ നേടിയെടുക്കാൻ കഴിഞ്ഞു..
അന്ന് തുടങ്ങിയ
രാഷ്ട്രീയ പ്രവർത്തനവും പൊതുപ്രവർത്തനവും ഇന്നും വളരെ സന്തോഷത്തോട് കൂടി കൊണ്ട്
പോകുന്നു..രാഷ്ട്രീയ പ്രവർത്തനത്തിന്റെ തുടക്കക്കാലത്തേക്കാൾ പിന്തുണയും
അംഗീകാരവും ഇപ്പോൾ എനിക്കു ലഭിക്കുന്നു.. എന്റെ പ്രവർത്തനത്തിൽ ഞാനിന്ന് ഏറേ
സന്തോഷവാനാണ്...ഈ ബ്ലോഗ് വായിക്കുന്ന എല്ലാവരുടെയും പിന്തുണ ഈ എളിയവന് ഉണ്ടാകണമെന്ന്
അഭ്യർഥിക്കുന്നു... എന്‍റെ സുഹൃത്തുക്കള്‍ക്ക്
വേണ്ടി പോസ്റ്റ് ചെയ്തു എന്നേയുള്ളൂ.. ബോറടിപ്പിച്ചെങ്കില്‍
ക്ഷമിയ്ക്കുക...
എനിക്കു സൌഹൃദം സമ്മാനിച്ചു
കൊണ്ടിരിക്കുന്നവര്‍ക്കെല്ലാം ഒരുപാടിഷ്ടത്തോടെ സ്വന്തം ഷാജിർ കാന്തപുരം




