- 29.09.2008 ലെ 1/2008/നിയമം നമ്പ്ര് സര്‍ക്കാര്‍
ഉത്തരവു പ്രകാരം ഏതു മത വിഭാഗങ്ങളില്‍ പ്പെട്ടവരും വിവാഹം നടന്ന തീയതി
മുതല്‍ 45 ദിവസത്തിനകം നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
- ഏതു
തദ്ദേശ സ്വയംഭരണസ്ഥാപനച്ചിന്‍റെ പരിധിയില്‍ വെച്ചാണ് വിവാഹം നടന്നത് ആ
തദ്ദേശസ്വയം ഭരണസ്ഥാപനത്തിലാണ് വിവാഹം രജിസ്റ്റര്‍ ചെയ്യേണ്ടത്.
- 10/- രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്.
- ഈ ഉത്തരവിന് മുമ്പ് നടന്ന വിവാഹങ്ങള്‍ ഈ ഉത്തരവ് തീയതി മുതല്‍ ഒരു വര്‍ഷത്തിനകം രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
- ഈ
ഉത്തരവ് തീയതിക്ക് ശേഷം 45 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍
ചെയ്തിട്ടില്ലെങ്കില്‍ വിവാഹം നടന്ന് ഒരു വര്‍ഷം തികയുന്നതിന് മുമ്പ് 100
രൂപ ഫൈനോടുകൂടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇത്തരത്തിലുള്ള രജിസ്ട്രേഷന്
11ാം നമ്പ്ര് ഫോറത്തിലുള്ള സാക്ഷ്യപത്രം ബന്ധപ്പെട്ടവരില്‍ നിന്ന്
ഹാജരാക്കേണ്ടതാണ്. ഈ ഫോറത്തിന്‍റെ മാതൃക പഞ്ചായത്താഫീസില്‍ ലഭ്യമാണ്.
6. ഈ
ഉത്തരവ് തീയതിക്ക് ശേഷം ഒരു വര്‍ഷം കഴിഞ്ഞും രജിസ്റ്റര്‍ ചെയ്യാത്ത
വിവാഹങ്ങള്‍, വിവാഹരജിസ്ട്രഷന്‍ ജനറല്‍ (പൊതു) എന്ന ജില്ലാതല
ഉദ്യോഗസ്ഥന്‍റെ (പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കണ്ണൂര്‍) അനുമതിയോടുകൂടി
250/- രൂപ (ഇരുന്നൂറ്റി അമ്പത് രൂപ മാത്രം) ഫൈനടച്ച് അതാത് തദ്ദേശ
സ്വയംഭരണസ്ഥാപനത്തില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഇതോടൊപ്പം II ലുള്ള സാക്ഷ്യപത്രവും വേണം.രജിസ്ട്രേഷനോടൊപ്പം ഹജരാക്കേണ്ട രേഖകള്‍
- വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള ഫോറം I ലുള്ള മെമ്മോറാണ്ടം (2 കോപ്പികള്‍)
- വരന്റെയും വധുവിന്‍റെയും പാസ്പോര്‍ട്ട് സൈസിലുള്ള ഫോട്ടോകള്‍ 4 എണ്ണം വീതം.
- വിവാഹം
നടന്നതിനുള്ള അമ്പലം/പള്ളി/കല്യാണമണ്ഡപം/ഹാള്‍ മോധാവികളുടെ സാക്ഷ്യപത്രം
വീട്ടില്‍ നടന്ന വിവാഹമാണെങ്കില്‍ വാര്‍ഡ് മെമ്പറുടെയോ പഞ്ചായത്ത്
പ്രസിഡണ്ടിന്‍റെയോ സാക്ഷ്യപത്രം.
- വിവാഹ ക്ഷണക്കത്തുണ്ടെങ്കില്‍ ഒരു കോപ്പി.
- വധൂവരന്‍മാരുടെ പ്രായം /പേര് ഇവതെളിയിക്കുന്നതിന് സ്കൂള്‍ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍.
- വൈകിയ
രജിസ്ട്രേഷനാണെങ്കില്‍ വൈകിയതിനുള്ള കാരണം പറഞ്ഞുകൊണ്ടുള്ള
ബന്ധപ്പെട്ടവര്‍ക്കുള്ള അഞ്ച് രൂപ സ്റ്റാമ്പൊട്ടിച്ച വെള്ളക്കടലാസിലെഴുതിയ
വധൂവരന്‍മാരുടെ അപേക്ഷയും II നമ്പ്ര് ഫോറത്തിലുള്ള സാക്ഷ്യ പത്രവും. ഷാജിര്‍ കാന്തപുരം പ്രസിഡണ്ട് യൂത്ത് കോണ്‍ഗ്രസ്സ് കിഴക്കോത്ത് മണ്ഡലം