എന്നെ പറ്റി അല്പം
ഞാന്‍ ഒരു
സാമൂഹികജീവിയെന്ന നിലയില്‍,
സാമൂഹികപ്രതിബദ്ധതയുള്ള പൗരനെന്ന നിലയില്‍, എന്‍റെ ചിന്തകളും ആശങ്കകളും പ്രതീക്ഷകളും ഇവിടെ
പൻകുവെക്കുന്നു
കുടുംബത്തിൽ ആണൊരുത്തൻ എന്ന കാരണത്താൽ കുടുംബം പോറ്റുവാന്‍ ജീവിതത്തിന്റെ നല്ല പ്രായത്തില്‍ തന്നെ പ്രവാസ ജീവിതത്തിന്റെ കയ്പ്പ് രസം അനുഭവിക്കേണ്ടി വന്ന പാവം ഒരു നാട്ടുംപുറത്തു
കാരന്‍!!!!ഇപ്പോൾ നാട്ടിൽ എന്റെ തൊഴിലെടുത്തു ജീവിക്കുന്നു..
എല്ലാവരെയും പോലെ എനിക്കും ഉണ്ടായിരുന്നു....ആഗ്രഹങ്ങൾ.വലിയ
പണക്കാരന്‍ ആവണമെന്ന മോഹം പൂവണിഞ്ഞില്ലാ ഏങ്കിലും ജീവിതത്തിലെ യാഥാർത്യങ്ങൾ
മനസ്സിലാക്കി കൊണ്ട് ഉള്ളത് കൊണ്ട് പൊരുത്തപ്പെട്ട് ജീവിക്കുന്നു
സമൂഹത്തിൽ തുറന്ന് ഇടപഴകറുണ്ടെൻകിലും എനിക്കു സ്വകാര്യദു;ഖങ്ങൾ
ഒരുപാടുണ്ട്.എന്നെ അടുത്തറിയാവുന്നവർക്കു മാത്രം അറിയാവുന്ന ആ നീറുന്ന സത്യങ്ങൾ...
കേരളത്തിലെ ഈ കലുശിതമായ രാഷ്ട്രീയ അന്തരീക്ഷത്തിൽ മതേതരത്തം,ജനാധിപത്യം,സോഷ്യലിസം
എന്നിവ മുറുകെ പിടിച്ച് കൊണ്ട് ഞാൻ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നു..
പിടിച്ചു നില്ക്കു വാന്‍ കളവുകള്‍ പറയാറുണ്ടെൻകിലും ഞാന്‍ ഒരു
കള്ളനല്ലാ!!.
സ്നേഹം അതാണെന്റെ വീക്നെസ്!!ജീവിതത്തിലൂടെ പല പ്രണയങ്ങളും
കടന്നു പോയിട്ടുണ്ട്...
നല്ല ഏരിവുള്ള ഭക്ഷണം,ഫ്രൈഡ് ചിക്കന്,ചിക്കൻ
ന്യൂഡിൽസ്,ചിക്കൻ ചുക്ക, ചിക്കന് ബിരിയാണി,Avocado Juice.എന്നിവ
ഏനിക്കു ഒത്തിരി
ഇഷ്ട്ടമാണ് !!
ഉറക്കവും , യാത്രയും ഇഷ്ട്ടപെടുന്നു!!
ഇസ്ലാം മത വിശ്വാസിയാണ്. ദൈവത്തെ ഭയക്കുകയും, എല്ലാമനുഷ്യരേയും സ്നേഹിക്കുകയും, അങ്ങിനെതന്നെ
ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. വിശ്വാസപരമായി ഒരുപടി മുന്നില്‍ ജീവിക്കാന്‍
കൊതിക്കുന്നു.. മറ്റെല്ലാ മതങ്ങളെയും സ്നേഹിക്കാനും ബഹുമാനിക്കാനും ഇസ്ലാംമതം
എന്നെ പഠിപ്പിച്ചത് കൊണ്ട് എല്ലാ മതസ്ഥരും നല്ല സുഹൃത്തുക്കള്‍,
ആത്മമിത്രങ്ങള്‍......വ്യത്യസ്ത മത-സ്സംസ്കാരങ്ങളെ ഇരു കൈകളും നീട്ടി സ്വീകരിച്ച
ശ്രീ രാമന്‍റെ നാടാണീ ഭാരതം.അതുകൊണ്ട് തന്നെ നമ്മളെ സ്നേഹിക്കുന്ന നമ്മുക്ക്
എന്തിനും സ്വാതന്ത്ര്യം നല്‍കിയ ഈ നാടിനെയും നാടിന്‍റെ മക്കളെയും നമുക്കും
സ്നേഹിക്കാം. ആര്‍ വെറുത്തലും നമുക്കവരെ സ്നേഹിക്കാം



